
കഴിഞ്ഞ വർഷം ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL) ആരംഭിച്ച ഒരു ഡ്രൈവിൽ തകരാറായ ഫ്യുവൽ പമ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനായി 77,954 യൂണിറ്റ് തെരഞ്ഞെടുത്ത മോഡലുകൾ കമ്പനി തിരിച്ചുവിളിക്കുന്നതായി റിപ്പോർട്ട്. ഈ വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്യുവൽ പമ്പുകളിൽ തകരാറുള്ള ഇംപെല്ലറുകൾ അടങ്ങിയിരിക്കാമെന്നും ഇത് കാലക്രമേണ എഞ്ചിൻ സ്റ്റോപ്പിംഗിനോ, സ്റ്റാർട്ടാവാതെ ഇരിക്കുന്നതിനോ കാരണമായേക്കാം എന്ന് ഹോണ്ട കാർസ് പ്രസ്താവനയിൽ പറഞ്ഞു.
റിപ്പോർട്ട് അനുസരിച്ചു 2019 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെ നിർമ്മിച്ച അമേസ്, നാലാം തലമുറ സിറ്റി, WR-V, ജാസ്, സിവിക്, BR-V, CR-V എന്നിവയാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. 2019 ജനുവരി മുതൽ സെപ്റ്റംബർ വരെ ഉത്പാദിപ്പിച്ച നാലാം തലമുറ സിറ്റിയുടെ 20,248 യൂണിറ്റുകളും 2019 ജനുവരി മുതൽ ഓഗസ്റ്റ് വരെ നിർമ്മിച്ച 36,086 യൂണിറ്റ് അമേസും 2019 ജനുവരി മുതൽ ഓഗസ്റ്റ് വരെ നിർമ്മിച്ച 7,871 യൂണിറ്റ് WR-V, 6,235 യൂണിറ്റ് ജാസ് എന്നിവ തിരിച്ചുവിളിച്ചതിൽ ഉൾപ്പെടുന്നതായി കമ്പനി പറയുന്നു.
ഇത് കൂടാതെ 2019 ജനുവരി മുതൽ ഒക്ടോബർ വരെ ഉത്പാദിപ്പിച്ച 1,737 യൂണിറ്റ് BR-V, 2019 ജനുവരി-സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ പുറത്തിറങ്ങിയ 5,170 യൂണിറ്റ് സിവിക്ക്, 2019 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെ നിർമ്മിച്ച 607 യൂണിറ്റ് CR-V -യും കമ്പനി തിരിച്ചുവിളിച്ചതായി ആണ് റിപ്പോർട്ട്. 2021 ഇന്ത്യയിലുടനീളമുള്ള ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് ഡീലർഷിപ്പുകൾ വഴി ഏപ്രിൽ 17 മുതൽ ഘട്ടംഘട്ടമായി റീപ്ലേസ്മെന്റ് സൗജന്യമായി നടത്തുമെന്നും ഇതിനായി ഉടമകളെ വ്യക്തിഗതമായി ബന്ധപ്പെടുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.







Comments