
നടന് സല്മാന് ഖാന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ 'രാധെ' ഒടിടി പ്ലാറ്റ്ഫോമിലും, തീയറ്ററിലും ഒരേ സമയം റിലീസിങ്ങിന് തയ്യാറെടുക്കുന്നു. കഴിഞ്ഞ വര്‍ഷം ഈദില് തിയേറ്ററില്‍ റിലീസ് ചെയ്യുവാനിരു്ന്ന ചിത്രം കോവിഡ് ഭീതിയില്‍ മാറ്റി വയ്ക്കുകയായിരുന്നു. എന്നാല്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ റിലീസിങ് രീതിയില്‍ മാറ്റം കൊണ്ടു വന്നിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
തീയറ്ററിലൂടെ മാത്രം റിലീസ് ചെയ്യുന്നതിനു പകരം ഹൈബ്രിഡ് റിലീസിംങ് മാതൃകയിലായിരിക്കും ചിത്രം പ്രേക്ഷകരിലെത്തുക. നിലവില്‍ ചില ഹോളിവുഡ് ചിത്രങ്ങള്‍ പിന്തുടരുന്ന രീതിയാണിത്. സീ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. സീയുടെ ഒടിടി പ്ലാറ്റ്ഫോം ആയ സീ5ന്റെ പെര് വ്യൂ മാതൃകയായ സീപ്ലെക്സിലൂടെ ആയിരിക്കും ചിത്രത്തിന്റെ ഒടിടി പ്ലാറ്റ്ഫോം.ചിത്രം സൗജന്യമായി കാണാനാകില്ല, ഒരു നിശ്ചിത തുക അടയ്ക്കണം. അതേസമയം ഡിഷ് , ഡി2എച്ച്, ടാറ്റാ സ്കൈ, എയര്‍ടെല്‍ ഡിജിറ്റല്‍ ടീ വി, എന്നീ ഡിടിഎച്ച് പ്ലാറ്റ് ഫോമുകലിലും ചിത്രം എത്തും.
പ്രഭുദേവയാണ് രാധേ സംവിധാനം ചെയ്തിരിക്കുന്നത്. ജാക്കി ഷറോഫ്, ദിഷ പഠാനി, റണ്‍ദീപ് ഹൂഡ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. സല്മാന് ഖാനും സഹോദരന് സൊഹൈല്‍ ഖാനും ചേര്‍ന്ന് അതുല്‍ അഗ്നിഹോത്രിയുടെ പ്രൊഡക്ഷന്‍ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.






