
ദോഹ: രാജ്യത്തേക്കുള്ള എല്ലാ യാത്രക്കാർക്കും ഏപ്രിൽ 25മുതൽ കോവിഡ് നെഗറ്റീവ് ഫലം നിർബന്ധമാക്കി ഖത്തർ. ഇന്ത്യക്കാരടക്കം ഉള്ളവർക്ക് ഇതു ബാധകമാണ്.
ഖത്തർ ആരോഗ്യമന്ത്രാലയമാണ് പുതിയ തീരുമാനം എടുത്തത്. യാത്രക്ക് 72മണിക്കൂറിനുള്ളിലെ കോവിഡ് പരിശോധനഫലമാണ് ഖത്തറിൽ എത്താൻ വേണ്ടത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ് സ്ഥിതി നിയന്ത്രണാതീമാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം.
കോവിഡ് ഭീഷണി കൂടുതലുള്ള രാജ്യക്കാർ ഖത്തറിൽ എത്തി ഏഴുദിവസം ഹോട്ടൽ ക്വറന്റീനിൽ കഴിയണം എന്നാണ് പുതിയ നിർദേശം. കോവിഡ് ബാധിച്ചയാൾ രോഗം മാറിയതിനു തെളിവായി ലബോറട്ടറി ഫലം ഹാജരാക്കണം. ഇവർക്ക് ക്വറന്റീൻ ഒഴിവാക്കിയിട്ടുമുണ്ട്.






