
കുവൈത്ത് സിറ്റി : പ്രവാസി ഇന്ത്യക്കാരായവർക്ക് തിരികെ കുവൈറ്റിൽ ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിൽ ഇന്ത്യക്കാര്‍ക്കായി കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്ട്രേഷന് ആരംഭിച്ചു.
കോവിഡിനെ തുടർന്ന് ഒട്ടേറെ പേർ നാട്ടിൽ കുടുങ്ങിയിരിക്കുകയാണ്. തിരിച്ചുവരവ് വൈകിയത് മൂലം വിസ കാലാവധി അവസാനിക്കാറായവര്‍ ,ജോലി നഷ്ടപ്പെട്ടവര്‍ ,ജോലിയില്‍ പുനഃപ്രവേശിക്കേണ്ടവര്, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തുടങ്ങിയവ ലഭിക്കാനുള്ളവര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തില്‍ ഉള്‍പെട്ടവര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ് എന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു.
എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ പട്ടിക കുവൈത്ത് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതാണെന്നും എംബസ്സിയുടെ https://forms.gle/sExZK1GKW36BLpVz7 ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും അറിയിപ്പില്‍ പറയുന്നു.






