
റിയാദ്: ജനറല് അതോറിറ്റി ഓഫ് സിവില് ഏവിയേഷന് (ജിഎസിഎ) കോവിഡ് പരിശോധനാന ശക്തമാക്കി. കൊറോണ മുന്കരുതല് നടപടികള് ലംഘിക്കുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം.
സ്ക്രീനിംഗ് കേന്ദ്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്. തവക്കല്ന ആപ്പിലൂടെ താപനില അളക്കുന്നതിനും ആരോഗ്യനില പരിശോധിക്കുന്നതിനുമായാണ് സ്ക്രീനിംഗ് കേന്ദ്രങ്ങള് സജജമാക്കിയിട്ടുള്ളത്. ഓരോ കേന്ദ്രങ്ങളിലും ഒരു പ്രോട്ടോക്കോള് ഓഫീസറെയും 250 ലധികം നിരീക്ഷകരെയും നിയോഗിച്ചുകൊണ്ട് കൃത്യമായി വിവരങ്ങൾ വിലയിരുത്തുന്നുണ്ട്.
കൂടാതെ, ആരോഗ്യ മന്ത്രാലയവുമായി ചേർന്നു കോവിഡ് വ്യാപിക്കാതിരിക്കാന് എല്ലാ വിമാനത്താവളങ്ങളിലും പ്രതിരോധ നടപടികള് നടപ്പിലാക്കാനും അതോറിറ്റി പ്രവര്ത്തിക്കുന്നുണ്ട്.







Comments