
ന്യൂ ഡൽഹി : കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന് ശ്രാവണ്‍ റാത്തോഡ് കുംഭ മേളയിൽ പങ്കെടുത്തിരുന്നതായി മകനും സംഗീത സംവിധായകനുമായ സഞ്ജീവ്. മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ശ്രാവണിന്റെ അന്ത്യം.
ശ്രാവണും ഭാര്യയും കുംഭമേളയിൽ പങ്കെടുത്തശേഷം തിരിച്ചെത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിക്കുന്നത് എന്ന് മകൻ സഞ്ജീവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
കൂടാതെ, സഞ്ജീവിനും സഹോദരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ്. അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ സഹോദരന് അനുമതി ലഭിച്ചിട്ടുണ്ടെന്നും സഞ്ജീവ് പറഞ്ഞു. തൊണ്ണൂറുകളില്‍ ബോളിവുഡില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ശ്രാവൺ.






