കൊച്ചി : ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ദൃശ്യം ഒന്നിന്റെ തുടര്‍ച്ചയായി എത്തിയ ദൃശ്യം 2 ആരാധകരെ ആവേശം കൊള്ളിയ്ക്കുന്നതായിരുന്നു. ഫെബ്രുവരി 19-നാണ് ദൃശ്യം 2 റിലീസ് ചെയ്തത്. മലയാളത്തില്‍ നിന്ന് മാത്രല്ല, പല ഭാഷകളിലെ ആരാധകരും ദൃശ്യത്തിന് അഭിനന്ദനവുമായി രംഗത്ത് എത്തിയിരുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയറ്ററുകള്‍ മാസങ്ങളോളം അടച്ചു പൂട്ടിയതോടെയാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. ദൃശ്യം 2 റെക്കോര്‍ഡ് തുകയ്ക്കാണ് ആമസോണ്‍ വാങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒടിടി പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് ഈ തുകയെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ്.

ദൃശ്യം 2, 30 കോടിക്കാണ് ആമസോണ്‍ പ്രൈം വാങ്ങിയതെന്നാണ് ലെറ്റ്സ് ഒടിടി ഗ്ലോബല്‍ എന്ന പേജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല, ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ആമസോണ്‍ ടീം സന്തോഷത്തിലാണെന്നും ഗ്ലോബല്‍ ഒടിടി ട്വീറ്റ് ചെയ്തു. അതേസമയം, സിനിമയുടെ അണിയറ പ്രവര്‍ത്തകരാരും തന്നെ തുകയുടെ വിവരങ്ങള്‍ പുറത്തു പറഞ്ഞിട്ടില്ല.

Comments