
ഗുവാഹട്ടി: 12 വയസ്സുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.
അസമിലെ നാഗോവ് ജില്ലയിൽ
വെസ്റ്റ് കർബി സ്വദേശിയായ പെൺകുട്ടിയെയാണ് ജോലിചെയ്യുന്ന വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് വീട്ടുടമസ്ഥനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വീട്ടിൽ ജോലിക്കു നിന്നിരുന്ന പെൺകുട്ടിയെ ഇരുവരും ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നാണ് സംശയം. പ്രാഥമിക അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായും അതിനാലാണ് രണ്ടുപേരെ പിടികൂടിയതെന്നും ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.
എന്നാൽ , പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് വീട്ടുടമയുടെ വാദം.






