
ക്വാറന്റൈന് കാലം പരുടേയും മാനസികാവസ്ഥയെ തന്നെ ബാധിച്ചിരുന്നു. സമയം എങ്ങനെ മുന്നോട്ട് കൊണ്ടു പോകും എന്നത് തന്നെയായിരുന്നു പലരുടേയും പ്രധാന പ്രശ്നം. കൊറോണയുടെ ആദ്യത്തെ വരവില്‍ ലണ്ടന്‍ സ്വദേശിയായ അന്ന ഷോഞ്ജിക എന്ന യുവതിയുടേയും പ്രധാന പ്രശ്നം എങ്ങനെ സമയം ചിലവഴിയ്ക്കും എന്നത് തന്നെയായിരുന്നു. എങ്ങനെ സമയം ചിലഴിയ്ക്കും എന്ന ആലോചനയിലായിരുന്നു അന്ന.
ഈ ചിന്ത അപ്രതീക്ഷിതമായ ഒരു കലാസൃഷ്ടിയിലേക്കാണ് അന്നയെ കൊണ്ടെത്തിച്ചത്. ഒരു ദിവസം കഴിയ്ക്കാനെടുത്ത വാഴപ്പഴത്തില്‍ എന്തൊക്കെയോ കുത്തി വരച്ചു കൊണ്ട് ഇനി എങ്ങനെ സമയം ചിലവഴിയ്ക്കും എന്ന ചിന്തയുമായി ഇരിക്കുമ്പോഴാണ്, എന്തു കൊണ്ട് വാഴപ്പഴത്തില്‍ ചിത്രങ്ങള്‍ വരച്ചാലെന്ന് അന്നയ്ക്ക് തോന്നിയത്. കഴിക്കാനെടുത്ത വാഴപ്പഴത്തിന്റെ തൊലിയുടെ പുറത്ത് ഫോര്‍ക്ക് കൊണ്ട് ആദ്യം കണ്ണുകളും പിന്നെ മൂക്കും ചുണ്ടും വരച്ചു നോക്കി. ഇത് ഭംഗിയായി തോന്നിയതോടെ കൂടുതല്‍ പഴങ്ങളില്‍ ചിത്രം വരയ്ക്കാന്‍ തുടങ്ങി. സമയം ചിലവഴിയ്ക്കാന്‍ ഏറ്റവും നല്ല ഹോബിയായി അന്ന പിന്നീട് ഇതിനെ മാറ്റി. ചെറിയ ചിത്രങ്ങളില്‍ തുടങ്ങി ഒരു എത്യോപ്യന്‍ കോഫീ പോട്ടും കപ്പും വരെ അന്ന പഴത്തൊലിയില്‍ വരച്ചു. കാര്ട്ടൂണുകള്, നിത്യജീവിതത്തിലെ കാഴ്ചകള്‍, പട്ടണങ്ങളുടെ രേഖാ ചിത്രങ്ങള്‍, പ്രസിദ്ധരായവരുടെ മുഖങ്ങള്‍ തുടങ്ങിയവയൊക്കെ അന്ന വരച്ചു.
ഈ മഹാമാരിയുടെ വിചിത്രമായ പ്രതീകം, 'നേന്ത്രപ്പഴ കല' എന്ന കുറിപ്പോടെ അന്ന തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും തന്റെ ദൈനംദിന ചിത്രങ്ങള്‍ അന്ന പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെ ധാരാളം ആളുകള്‍ അന്നയ്ക്ക്
അഭിനന്ദനവുമായി എത്തി. ഇപ്പോഴെനിക്ക് ഒരു ദിവസവും പാഴാക്കാനില്ല. ഇതൊന്നും സൂക്ഷിച്ചു വയ്ക്കാന്‍ കഴിയില്ലെന്ന് എനിക്കറിയാം. പക്ഷേ, ഞാന്‍ ഇതില്‍ സന്തോഷം കണ്ടെത്തുന്നുവെന്നാണ് അന്ന കുറിയ്ക്കുന്നത്.






