
മലയാളികളുടെ പ്രിയ താരമായ പൃത്വിരാജിന്റെയും ഭാര്യ സുപ്രിയയുടേയും പത്താം വിവാഹവാര്‍ഷികമാണ് ഇന്ന്. പത്ത് വര്‍ഷെ എന്നെ സഹിച്ചതിനും സ്നേഹിച്ചതിനും നന്ദി എന്ന് നടന് തന്റെ പ്രയതമയ്ക്ക് വിവാഹവാര്‍ഷികാശംസ നേര്‍ന്നപ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷം ദമ്പതികള്‍ എന്ന നിലയിലും, വ്യക്തികള്‍ എന്ന നിലയിലും ഒന്നിച്ചു വളര്‍ന്ന് എന്നാണ് സുപ്രിയ കുറിച്ചത്.
ബെസ്റ്റ് ഫ്രണ്ട്, സോള്‍ മേറ്റ്, ഭാര്യ എന്നിവ മൂന്നും ഒത്തുകിട്ടുക എന്നത് ഒരുപാട് പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യമല്ല. ലോകം മുഴുവന്‍ ആഹ്ളാദിക്കുമ്പോള്‍ നമ്മള് ഒരുമിച്ച് ആഘോഷിച്ചിട്ടുണ്ട്, ലോകം മുഴുവന്‍ നമ്മളെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നതായി തോന്നിയപ്പോള്‍ കൈകോര്‍ത്തിട്ടുമുണ്ട്. എന്റെ പൊന്നുമോളുടെ അമ്മ, എന്നെ ചേര്‍ത്ത്പിടിക്കുന്ന കരുത്ത്, കഴിഞ്ഞ പത്ത് വര്‍ഷമായി എന്നെ സഹിക്കുന്നതിനു ഈ സ്ത്രീയ്ക്ക് ഒരു മെഡല്‍ കൊടുക്കേണ്ടതുണ്ട്! ഐ ലവ് യു സുപ്സ്!' പൃഥ്വിരാജ് പറഞ്ഞു
'എന്റെ കിടിലം പാര്ട്ട്നറിന് പത്താം വാര്‍ഷികം ആശംസിക്കുന്നു! ഒരു പതിറ്റാണ്ടായി, ദമ്പതികളായും വ്യക്തികളായും ഒരുമിച്ച് നമ്മള് വളര്‍ന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നിരവധി വാദങ്ങളും വിയോജിപ്പുകളും ഉണ്ടായിട്ടുണ്ട്, അതോടൊപ്പം തന്നെ നിരവധി മനോഹരമായ നിമിഷങ്ങളും. ലോക്ക്ഡഡൌണ് ഈ സമയത്തെ നിങ്ങളുമായി സമയം ചെലവിട്ടതിന്റെ ഓര്‍മ്മകളുടെ 'ത്രോബാക്ക്' ചിത്രം പങ്കിടാന്‍ ആഗ്രഹിക്കുന്നു. രണ്ടാമത്തെ ചിത്രം 2014 ലെ എന്റെ 'ബേബി ഷവറി'ല്‍ നിന്നുള്ളതാണ്, എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്ന്! ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം എന്നത് ഞങ്ങളുടെ പ്രിയപ്പെട്ട മകള്‍ അല്ലിയാണ്! കഴിഞ്ഞ ഒരു ദശകത്തിലേക്കും ഇനി വരാന്‍ പോകുന്ന കാലത്തിലേക്കും... ഹാപ്പി ആനിവേര്‍സറി ഡാഡാ! ഐ ലവ് യു,' സുപ്രിയ കുറിച്ചു.