
ന്യൂഡൽഹി : കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് സഹായവുമായി അമേരിക്ക. അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ് അമേരിക്ക ഇന്ത്യക്ക് കൈമാറി. 300 ഉപകരണങ്ങളുമായി എയര്‍ ഇന്ത്യ വിമാനം ന്യൂയോര്‍ക്കില്‍നിന്ന് പുറപ്പെട്ടു.
നേരത്തെ വാക്സീന് ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ ഇന്ത്യക്ക് നല്‍കുമെന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന് അറിയിച്ചിരുന്നു. കോവിഡ് രൂക്ഷമായ സമയത്ത് ഇന്ത്യ അമേരിക്കക്ക് നൽകിയ സഹായങ്ങൾ മറക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
കൂടാതെ, ബ്രിട്ടന് ഇന്ത്യയിലേക്ക് 495 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 140 വെന്റിലേറ്ററുകളും കയറ്റിയയച്ചു. ഉപകരണങ്ങള്‍ നാളെ രാവിലെയോടെ ഇന്ത്യയിലെത്തും. സഹായ വാഗ്ദാനവുമായി ഫ്രാൻസും ഉണ്ട്. ഇന്ത്യയിൽ നിലവിൽ ഭീകരമായ സാഹചര്യമാണ് ഉള്ളത്. തലസ്ഥാന നഗരിയിൽ ആളുകൾ മരിച്ചു വീഴുകയാണ്. ഇന്ത്യയിൽ നിന്നുള്ള വിമാന സർവിസുകൾ പല രാജ്യങ്ങളും വിലക്കുകയും ചെയ്തിട്ടുണ്ട്.






