
ന്യൂഡൽഹി: ഹിന്ദുസ്ഥാനി സംഗീതഞ്ജൻ പണ്ഡിറ്റ് രാജൻ മിശ്ര (70) അന്തരിച്ചു. ‘മിശ്ര ബ്രദേഴ്സി’ലെ മൂത്ത സഹോദരനാണ് രാജൻ മിശ്ര. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്നു ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ബനാറസ് ഘരാനയിൽ വിദഗ്ധരാണ് ഇരട്ടകളായ രാജൻ മിശ്രയും സാജൻ മിശ്രയും. സംഗീതനാടക അക്കാദമി പുരസ്കാരം (1998), ഗന്ധർവ ദേശീയ പുരസ്കാരം, താൻസെൻ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുള്ള ഇവരെ 2007ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.
1951ൽ വാരാണസിയിലാണു ജനനം. സംഗീതജ്ഞരായ റിതേഷ് മിശ്ര, രജനീഷ് മിശ്ര എന്നിവരാണു മക്കൾ.






