
കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. കേസിലെ പ്രതി പി.പി.ജാബിറിന്റെ വീടിനാണ് തീയിട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിന്റെ ഒരു ഭാഗം കത്തി നശിച്ചു.
സിപിഎം വള്ളുവകണ്ടി ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമാണ് പി.പി.ജാബിര്‍. മൻസൂർ വധകേസിലെ പത്താംപ്രതികൂടിയാണ് ജാബിര്‍.
വീടിന്റെ പുറക് വശത്താണ് തീയിട്ടത്. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന നാനോ കാറും സ്കൂട്ടറും കത്തി നശിച്ചിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീയണച്ചത്. രാഷ്ട്രീയ വൈരാഗ്യമാണ് ഇതിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.






