
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥർ വ്യാഴാഴ്ച ആർ.ടി.പി.സി.ആർ. ടെസ്റ്റ് എടുക്കണമെന്ന് നിർദ്ദേശം. ഇതിനാവശ്യമായ ക്രമീകരണങ്ങളേർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു. ഇതിന് സൗകര്യമില്ലാത്ത ഇടങ്ങ
ളിൽ മെയ് 1-ന് ആന്റിജൻ ടെസ്റ്റ് ചെയ്യണം.
വോട്ടെണ്ണൽ കേന്ദ്രത്തിലെത്തുന്ന സ്ഥാനാർത്ഥികൾക്കും ഏജന്റിനും മാധ്യമ പ്രവർത്തകർക്കും ഇത് ബാധകമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല.





