
ന്യൂഡൽഹി; രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിനേഷനു ഇന്ന് മുതൽ രെജിസ്ട്രേഷൻ ആരംഭിക്കുന്നു. വൈകിട്ട് നാലു മണി മുതലാണ് രജിസ്ട്രേഷൻ ആരംഭിക്കുന്നത്.
2,20,000 കൊവിഷീല്‍ഡ് വാക്സിൻ ഇന്നലെ എത്തിയിരുന്നു. മെയ് മാസം ഒന്നാം തിയ്യതി മുതലാണ് 18 വയസിന് മുകളിലുള്ളവർക്ക് വാക്സീന് നല്‍കുന്നത്.
നിലവിലെ സാഹചര്യത്തില്‍ കേരളത്തിന് കൂടുതല്‍ വാക്സിന് ആവശ്യമുണ്ടെന്നും വാക്സിന് സ്റ്റോക്കുണ്ടെങ്കില് മാത്രമേ ബുക്കിങ് സ്വീകരിക്കാനാവൂ എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.






