
കൊച്ചി: എറണാകുളം പള്ളിമുക്കില്‍ ഇലക്ട്രോണിക്സ് കടയുടെ ഗോഡൗണില്‍ തീപിടുത്തം. ഉച്ചയ്ക്ക് 12 മണിക്കു ശേഷമാണ് തീപിടുത്തം ശ്രദ്ധയില്‍പെട്ടത്. കേബിളുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും സുക്ഷിച്ചിരുന്ന ഗോഡൗണാണിത്. പോലീസും മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്സുമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്
നിരവധി കെട്ടിടങ്ങളുള്ള തിരക്കേറിയ മേഖലയാണിത്. തീപിടുത്തമുണ്ടായ ബഹുനില കെട്ടിടത്തില്‍ നിന്നും സമീപ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമം തുടരുകയാണ്. കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. വലിയ പുകയാണ് കെട്ടിടത്തില്‍ നിന്ന് ഉയരുന്നത്്






