മുംബൈ : കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തിനു വേണ്ടി 100 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭാവന നല്കി ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും.
ദൈവിക് ഫൗണ്ടേഷന് വേണ്ടിയാണ് ഇവര്‍ സംഭാവന നല്‍കിയത്. അന്തരീക്ഷവായുവില്‍ നിന്ന് ഓക്സിജനെ മാത്രം വേര്‍തിരിച്ചെടുക്കുന്ന സംവിധാനമാണ് ഓക്സിജന്‍ കോണ്സണ്ട്രേറ്റര്. മൊത്തം 220 കോണ്‍സണ്‍ട്രേറ്ററുകളാണ് ദൈവിക് ഫൗണ്ടേഷന് ആശുപത്രികള്‍ക്ക് നല്‍കിയത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് പ്രതിസന്ധി തുടങ്ങിയ സമയത്ത് തന്നെ സഹായവുമായി അക്ഷയ് കുമാര്‍ രംഗത്ത് വന്നിരുന്നു. 25 കോടിയാണ് അക്ഷയ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.






