
തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസില്‍ വാഹനത്തിന്റെ ഉടമയ്ക്ക് ആര്‍എസ്എസ് ബന്ധമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് വഴി ഇക്കാര്യം തെളിയിക്കാൻ സാധിക്കുമെന്നും എസ്.പി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു.
ഏപ്രില്‍ മൂന്നിനായിരുന്നു കൊടകരയില്‍ പണം കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് കാട്ടി കോഴിക്കോട് സ്വദേശി ധര്മ്മജന് കൊടകര പൊലീസില്‍ പരാതി നല്‍കിയത്. കേസിൽ ഒരു യുവമോർച്ച പ്രവര്‍ത്തകനേയും ചോദ്യംചെയ്തു. അതേസമയം സസ്പെൻഷനിലായ പൊലീസുകാർക്ക് കേസുമായി ബന്ധമില്ലെന്നും എസ്.പി അറിയിച്ചു. പരാതിയിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ കൂടുതൽ പണം പിടിച്ചെടുത്തിട്ടുള്ളതായും പറഞ്ഞു.
വസ്തുകച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ദേശീയ പാതയില്‍ കൊടകരയില്‍ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്തു എന്നായിരുന്നു ധര്‍മ്മരാജന്റെ പരാതി. ഒരു ദേശീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപയോളമാണ് കവര്‍ന്നതെന്നാണ് പോലീസ് പറയുന്നത്.






