ടെലിഫോണ്‍ സെര്‍ച്ച് എന്‍ജിനും കോളര്‍ ഐഡി സേവന ദാതാക്കളുമായ ട്രൂകോളര്‍ ഇന്ത്യയില്‍ കൊവിഡ് 19 ആശുപത്രി ഡയറക്റ്ററി പുറത്തിറക്കി. രാജ്യത്തെ കൊവിഡ് ബാധിതര്‍ക്ക് സ്വന്തം പ്രദേശത്തെ ആശുപത്രികളും പരിചരണ കേന്ദ്രങ്ങളും വേഗത്തിൽ കണ്ടെത്താന്‍ ഈ ഡയറക്റ്ററി സഹായിക്കുമെന്നാണ് റിപ്പോർട്ട്.
ഡയറക്റ്ററി നിര്‍മിച്ചിരിക്കുന്നത് ആപ്പില്തന്നെയാണെന്നും മെനുവില്‍ നിന്നോ ഡയലറില്നിന്നോ ആക്സസ് ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് ആശുപത്രികളുടെ ടെലിഫോണ്‍ നമ്പറുകളും വിലാസവും ഉള്‍പ്പെടുന്നതാണ് ഡയറക്റ്ററി. ഇതിനാവശ്യമായ വിവരങ്ങള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഡാറ്റബേസുകളില്നിന്നാണ് ശേഖരിച്ചത്. എന്നാൽ, ആശുപത്രികളില്‍ കിടക്കകള്‍ ലഭ്യമാണോയെന്ന വിവരം ഇതിൽ ലഭിക്കില്ല.
പുതിയ ഫീച്ചര്‍ ലഭിക്കുന്നതിന് പ്ലേ സ്റ്റോര്‍ സന്ദര്‍ശിച്ച് ആപ്പ് അപ്ഡേറ്റ് ചെയ്യണം. നിലവിൽ ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ മാത്രമായിരിക്കും ഈ ഡയറക്റ്ററി ലഭിക്കുന്നത്. വിവരങ്ങൾ എല്ലാ ദിവസവും അപ്ഡേറ്റ് ചെയ്യുമെന്നും ഇന്ത്യയിലെ പരമാവധി പ്രദേശങ്ങളിലെ എല്ലാ ആശുപത്രികളും അതോടൊപ്പം അവയുടെ ഫോണ്‍ നമ്പറുകളും ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ട്രൂകോളര്‍ വ്യക്തമാക്കി.






