ചെന്നൈ : തന്റെ നമ്പര്‍ ചോര്‍ത്തി തനിക്കെതിരെ അസഭ്യവര്‍ഷവും വധഭീക്ഷണിയും നടത്തുന്നു എന്ന ആരോപണവുമായി നടന് സിദ്ധാര്‍ത്ഥ്. തന്റെ നമ്പര്‍ ചോര്‍ത്തിയത് തമിഴ്നാട്ടിലെ ബിജെപി പാര്‍ട്ടിയിലെ ആളുകളാണന്നും, ഇതുവരെ അഞ്ഞൂറോളം കോളുകള്‍ വന്നുവെന്നും അതെല്ലാം റിക്കോര്‍ഡ് ചെയ്ത് പോലീസിന് കൈമാറിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഗീതാ വസന്ത് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് തന്റെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇനി മേലാല്‍ ഇവന് വാ തുറക്കരുത് എന്ന അടിക്കുറിപ്പോടെയാണ് അവര്‍ ട്വീറ്റ് ചെയിതിരിക്കുന്നത്. കോവിഡില്‍ നിന്ന് അതിജീവിച്ചാലും ഇവരില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്നും സിദ്ധാര്‍ത്ഥ് ചോദിച്ചു.

മോദിക്കും, ബിജെപിയിലെ മറ്റ് ഉയര്‍ന്ന നേതാക്കള്ക്കെയും നിഷ്പക്ഷമായി വിമര്‍ശിക്കാറുണ്ട് സിദ്ധാര്‍ത്ഥ്. അധികാരത്തില്‍ നിന്ന് ബിജെപി പുറത്താകുന്ന സമയം ഇന്ത്യ വാക്സിനേറ്റഡ് ആകുമെന്ന താരത്തിന്റെ ട്വീറ്റ് വളരെയധികം ശ്രദ്ധനേടിയിരുന്നു.

Comments