കുവൈത്ത് സിറ്റി: കുവൈറ്റിൽനിന്ന് ഇന്ത്യക്കുള്ള ആദ്യ സഹായം നാളെ എത്തും. പ്രത്യേക സൈനിക വിമാനത്തിൽ ആദ്യ ബാച്ച് സഹായ വസ്തുക്കൾ ഇന്ത്യയിലെത്തിക്കുമെന്നു കുവൈത്ത് അംബാസഡർ ജാസിം അൽ നാജിം അറിയിച്ചു.
ഓക്സിജൻ കോൺസെൻട്രേറ്റർ, വെൻറിലേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് അയക്കുന്നത്. കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധിയുടെ തുടക്ക കാലത്ത് ഇന്ത്യ കുവൈത്തിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചിരുന്നു.
കഴിഞ്ഞ ദിവസം കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി ഫോണിൽ സംസാരിച്ച് സഹായ വാഗ്ദാനം നൽകിയിരുന്നു.






