
പിയാജിയോ പുതിയ അപ്രീലിയ SXR 125 മാക്സി-സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സ്കൂട്ടറിന്റെ എക്സ്-ഷോറൂം വില 1.15 ലക്ഷം രൂപയാണ്. സ്കൂട്ടറിന്റെ ഔദ്യോഗിക ലോഞ്ച് ഈ ആഴ്ച്ചയിൽ തന്നെ ഉണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്. SXR 125 -ന്റെ വില ഇപ്പോൾ ഇരുചക്ര വാഹന നിർമാതാക്കളുടെ ഔദ്യോഗിക ഇന്ത്യൻ വെബ്സൈറ്റിൽ അപ്ഡേറ്റുചെയ്തിട്ടുണ്ട്.
വൈറ്റ്, ബ്ലൂ, റെഡ്, ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ വിപണിയിൽ എത്തും. പുതിയ സ്കൂട്ടർ റീഫണ്ട് ചെയ്യാവുന്ന ടോക്കൺ തുകയായ 5,000 രൂപയ്ക്ക് ബുക്ക് ചെയ്യാമെന്നാണ് റിപ്പോർട്ട്. 125 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, SOHC, ത്രീ-വാൽവ് എഞ്ചിനാണ് ലഭിക്കുക. യൂണിറ്റ് 7,600 rpm -ൽ 9.4 bhp കരുത്തും 6,250 rpm -ൽ 9.2 Nm പരമാവധി ടോർക്കും പുറപ്പെടുവിക്കുന്നു. ജനപ്രിയ SXR 160 മാക്സി-സ്കൂട്ടറിന്റെ ചെറിയ ആവർത്തനമാണ് പുതിയ SXR 125 എന്നാണ് സൂചന.
SXR 160 -ക്ക് 14 ഇഞ്ച് വലിയ വീലുകൾ ലഭിക്കുമ്പോൾ, ചെറിയ SXR -ന് 12 ഇഞ്ച് അലോയി വീലുകളുമായി എത്തുന്നു. സ്കൂട്ടറിന് ഒരു പൂർണ്ണ എൽഇഡി ലൈറ്റിംഗ് സജ്ജീകരണം ലഭിക്കുന്നു. ഉയരമുള്ള വിൻഡ്സ്ക്രീൻ, ലോക്ക് ചെയ്യാവുന്ന ഫ്രണ്ട് സ്റ്റോറേജ് കമ്പാർട്ട്മെന്റ്, ഒരു വലിയ എൽസിഡി ഡാഷ്, വിശാലമായ അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസ്, 7.0 ലിറ്റർ ഫ്യുവൽ ടാങ്ക്, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവയുമുണ്ട്.







Comments