
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍്ഡി.എഫ് 80 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. യു.ഡി.എഫ് 57 മണ്ഡലങ്ങളിലും ബി.ജെ.പി മൂന്നിടത്തും ലീഡ് ചെയ്യുന്നു.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞ് ഇ.വി.എം വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെയാണ് വ്യക്തമായ ലീഡ് വന്നു തുടങ്ങിയത്. യു.ഡി.എ.എഫ് പ്രമുഖരില്‍ വടകരയില്‍ കെ.കെ രമയാണ് ആദ്യറൗണ്ടില്‍ മിന്നുന്ന ലീഡ് പിടിച്ചിരിക്കുന്നത്. 1,733 വോട്ട്.
നേമത്തും പാലക്കാടും കോഴിക്കോട് സൗത്തുമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കുമ്മനം രാജശേഖരനും പാലക്കാട് ഇ. ശ്രീധരനുമാണ് മുന്നില്‍.
പാലായില്‍ ജോസ് കെ.മാണി ലീഡ് ചെയ്യുമ്പോള്‍ കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനാന് ലീഡ്. പൂഞ്ഞാറില്‍ പി.സി ജോര്‍ജ് പിന്നിലാണ്.






