
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മൂന്നു മന്ത്രിമാര്‍ പിന്നില്‍. തവനൂരില്‍ മുന്‍ മന്ത്രി കെ.ടി ജലീല്‍ യു.ഡി.എഫിലെ ഫിറോസ് കുന്നുംപറമ്പിലിനോട് തുടക്കം മുതല്‍ പിന്നിലാണ്. ആദ്യ റൗണ്ടുകളില്‍ മുന്നിലെത്തിയ മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും ടി.പി രാമകൃഷ്ണനും പിന്നിലായി. കുണ്ടറയില്‍ യു.ഡി.എഫിലെ പി.സി വിഷ്ണുനാഥാണ് ലീഡ്. പേരാ്രമ്പയില്‍ ടി.പിയെ പിന്നിലാക്കി യു.ഡി.എഫ് ലീഡ് പിടിച്ചു.






