
നേമത്തെ തോൽവിക്ക് പിന്നാലെ ഒ.രാജഗോപാലിനെ വിമർശിച്ച് ബി ജെ പി പ്രവർത്തകർ. സൈബർ ഇടങ്ങളിലാണ് വിമർശനം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം രാജഗോപാൽ 'വോട്ടർമാർക്ക് നന്ദി പറഞ്ഞ് പോസ്റ്റിട്ടിരുന്നു. ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മദിദായർക്ക് ഒരായിരം നന്ദി. ജനവിധിയെ മാനിക്കുന്നു. തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടു പോകും.' എന്നായിരുന്നു രാജഗോപാൽ കുറിച്ചത്.
എന്നാൽ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട പ്രവർത്തകർക്ക് ഈ പോസ്റ്റു കൂടിയായപ്പോൾ പ്രകോപിതരായി മാറി. ഇതിനെതിരെ നിരവധി കമന്റുകളുമായാണ് പ്രവർത്തകർ രംഗത്തെത്തിയത്.






