
അഹമ്മദാബാദ്: ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സഹ താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍. സഹതാരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുകളും ക്വാറന്റീനിലാണ്.
തിങ്കളാഴ്ച രാവിലെയാണ് കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ് വാര്യര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് നടക്കാനിരുന്ന കൊല്‍ക്കത്ത- റോയല്‍ ചലഞ്ചേഴ്സ് ബാംൂര് മത്സരം മാറ്റി. നിലവില്‍ അഹമ്മദാബാദിലെ ഹോട്ടലിലാണ് കൊല്‍ക്കത്ത ടീം.
ഇതോടെ ദിവസവും കൊല്‍ക്കത്ത താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും കോവിഡ് പരിശോധനകള്‍ നടത്തും.കൂടുതല്‍ താരങ്ങള്‍ പോസിറ്റിവായില്ലെങ്കില് അഞ്ച് ദിവസത്തെ ഹാര്‍ഡ് ക്വാറന്റീന് ശേഷം കൊല്‍ക്കത്തയ്ക്ക് കളത്തിലിറങ്ങാം.






