
ബ്രിട്ടന് : വാക്സിന് നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബ്രിട്ടനില്‍ 240 മില്യണ്‍ പൗണ്ടിന്റെ വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് നടക്കാനിരിക്കുന്ന വെര്‍ച്വല്‍ യോഗത്തിന് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫിസാണ് ഈ കാര്യം അറിയിച്ചത്. 100 കോടി ഇന്ത്യ-യുകെ വ്യാപാര പങ്കാളിത്വത്തിന്റെ ഭാഗമായാണ് നിക്ഷേപം. 6500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകലില്‍ സുപ്രധാന നിക്ഷേപം നടത്തുന്ന 20 ഓളം ഇന്ത്യന്‍ കമ്പനികലില് ഒന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. പദ്ധതിയില്‍ സെയില്‍സ് ഓഫിസ്, ക്ലിനിക്കല്‍ പരീക്ഷണങ്ങല്‍, ഗവേഷണങ്ങള്‍ വാക്സിനുകലുടെ നിര്‍മാണം തുടങ്ങിയവ ഉള്‍പ്പെടും. സെയില്‍സ് ഓഫിസ് വഴി 100 കോടി ഡോളറിന്രെ വ്യാപാരണാണ് പ്രതീക്ഷിക്കുന്നത്.






