
ന്യൂഡൽഹി: കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ ഐസിഎംആർ പുതുക്കി. ഇതനുസരിച്ചു ലക്ഷണങ്ങള്‍ ഇല്ലാത്ത അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന ഒഴിവാക്കും.
ആശുപത്രി വിടുന്നവര്‍ക്കും, റാറ്റ്, ആര്‍ടിപിസിആര്‍ പോസിറ്റിവായവര്‍ വീണ്ടും പരിശോധന നടത്തേണ്ടതില്ല. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകുകയാണ്. എന്നാൽ മഹാരാഷ്ട്രയിൽ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതായാണ് ഏറ്റവും ഒടുവിലായി കാണുന്നത്.
രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നതിനിടയിൽ കൂടുതൽ സംസ്ഥാനങ്ങൾ ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്. നിലവിൽ ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാറും എന്നീ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ ഏർപെടുത്തിയിട്ടുണ്ട്.






