
തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചു. കൂടുതല്‍ ലിക്വിഡ് ഓക്സിജനും വെന്റിലേറ്ററുകളും നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങിലൊന്നാണ് കേരളം. ഓക്സിജന്‍ ആവശ്യമുള്ള രോഗികളുടെ എണ്ണം കൂടിവരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആവശ്യമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
അതിനിടെ, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയുട്ടില്‍ ഓക്സിജന്‍ ക്ഷാമമുണ്ടെന്ന് റിപ്പോര്‍ട്ട് വന്നു. കാര്‍ഡിയാക്, ന്യുറോ സര്‍ജറികള്‍ മാറ്റിവച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് പെസോ അറിയിച്ചു. രാവിലെ 42 സിലിണ്ടറുകള്‍ എത്തിച്ചു. പാലക്കാട് ഐനോക്സില്‍ ഉത്പാദനം 160 മെട്രിക് ടണ്‍ ആയി ഉയര്‍ത്തി. വ്യാവസായിക ഓക്സിജന്‍, നൈട്രജന്‍ സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഇതുവരെ 6400 സിലിണ്ടറുകള്‍ പിടിച്ചെടുത്തുവെന്നും പെസോ അറിയിച്ചു.






