Authored by Web Desk | Last updated: 05 May 2021, 4:48 PM | 2 min read
'' ശ്രദ്ധിക്കപ്പെടാതെപോകുന്ന ലക്ഷണങ്ങളില്ലാത്ത രോഗമാണ് രക്ത സമ്മര്‍ദ്ദം.''
ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിലൂടെ രക്തം പമ്പ് ചെയ്യുമ്പോള്‍ രക്തക്കുഴലിന്റെ ഭിത്തിയില്‍ അനുഭവപ്പെടുന്ന മര്‍ദമാണു രക്തസമ്മര്‍ദ്ദം. ഹൃദയം ചുരുങ്ങുമ്പോള്‍ രക്തസമ്മര്‍ദ്ദം 120 മില്ലീമീറ്റര്‍ ഓഫ് മെര്‍ക്കുറിയും ഹൃദയം വികസിക്കുമ്പോള്‍ 80 മില്ലീമീറ്റര്‍ ഓഫ് മെര്‍ക്കുറിയുമാണ്. രക്തസമ്മര്‍ദ്ദം 90/60 ലും താഴെ വരുമ്പോഴാണു അതിനെ ഹൈപ്പോടെന്ഷന് എന്ന അവസ്ഥയായി കണക്കാക്കുന്നത്.
തലച്ചോറിലേക്കുള്ള രക്തമൊഴുക്ക് കുറയുന്നതിനാലാണ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. രക്തത്തിന്റെ അളവു കുറഞ്ഞതോ ശരീരത്തില്‍ നിന്നു രക്തസ്രാവമുണ്ടായാലും രക്തം പുറത്തുപോകുന്ന രോഗങ്ങള്‍ ഉണ്ടായാലും ഇങ്ങനെ വരാം. പല വൈറസ് രോഗങ്ങളും മൂര്‍ഛിക്കുമ്പോഴും പ്രഷര്‍ കുറഞ്ഞ് അപകടം വരാറുണ്ട്. അമിതവണ്ണം, പ്രമേഹം പോലുള്ള അവസ്ഥകളില്‍ ക്ഷീണം, അണുബാധ, കൂടെക്കൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത എന്നീ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. വെള്ളം കുടിക്കുന്നത് വളരെ കുറഞ്ഞാലും ശരീരത്തില്‍ നിന്നു ജലാംശം കൂടുതല്‍ നഷ്ടപ്പെട്ടാലും പ്രഷര്‍ കുറയാം.
ചിലതരം അലര്‍ജികള്‍, ചില മരുന്നുകള്‍, ഹൃദയ തകരാറുകള്‍ കൊണ്ട് രക്തം പമ്പ് ചെയ്യാനുള്ള ശേഷികുറയുന്നത് എന്നിവ ഇതിനു കാരണമാകാം. പ്രഷര്‍ കുറഞ്ഞാല്‍ തലയിലേക്കു മാത്രമല്ല ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്കും രക്തമൊഴുക്കു കുറയും. അത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും വൃക്കയുടെ തകരാറുകള്‍ക്കും കാരണമാകാം. സ്ട്രോക്ക് എന്ന ഗുരുതരാവസ്ഥയും പ്രതീക്ഷിക്കാം. ഭക്ഷണ ശേഷം ചിലരില്‍ തലകറക്കം കൂടാം. ശരീരത്തിലെ രക്തത്തിന്റെ വലിയൊരു ഭാഗം കുടലിലേക്ക് ഒഴുകുന്നതു കൊണ്ടാണിത്. പ്രമേഹ രോഗികളിലും പാര്ക്കിന്സണ് രോഗമുള്ളവരിലും ഇങ്ങനെ കാണാറുണ്ട്.
നില്‍ക്കുമ്പോഴും കിടന്നിട്ടും ഇരുന്നിട്ടും എഴുന്നേല്ക്കുമ്പോഴും തലച്ചോറിലേക്ക് രക്തമൊഴുകുന്നത് കുറയുന്നതാണു ഈ പ്രശ്നത്തിന് കാരണം. കിടന്നാല്‍ തലയിലേക്ക് രക്തം ഒഴുകിയെത്തുകയും നാം പൂര്‍വ്വാവസ്ഥയില്‍ എത്തുകയും ചെയ്യും.
രക്തസമ്മര്‍ദ നിലയെപ്പറ്റി അവബോധമുണ്ടാവാനുള്ള ഏക മാര്‍ഗം പതിവായ പരിശോധന മാത്രമാണ്.
പ്രായപൂര്‍ത്തിയായ എല്ലാവരും രക്തസമ്മര്‍ദ നില പതിവായി പരിശോധിക്കണം. 20 വയസ്സിനു മുകളിലുള്ളവര്‍, രക്തസമ്മര്‍ദം സാധാരണ നിലയിലാണെങ്കിലും രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പരിശോധന നടത്തണം. രക്തസമ്മര്‍ദത്തിനു മരുന്നു കഴിക്കുന്നവര്‍ മാസത്തില്‍ രണ്ടു തവണയെങ്കിലും വ്യതിയാനം പരിശോധിക്കണം.
മാറി വരുന്ന ജീവിതരീതികളും ഭക്ഷണശീലങ്ങളും വ്യായാമശീലങ്ങളും ശരിയായി ഉറക്കം ലഭിക്കാത്തതുമൊക്കെ യുവജനങ്ങളില്‍ രക്തസമ്മര്‍ദ്ദ രോഗമുണ്ടാക്കുന്നുണ്ട്.
ഈ രോഗാവസ്ഥ വളരെ വൈകിയ ഘട്ടത്തിലാണ് തിരിച്ചറിയുന്നതെങ്കില്‍, അത് പക്ഷാഘാതത്തിനും കാഴ്ച പ്രശ്നങ്ങള്‍ക്കും, വൃക്കരോഗങ്ങള്‍ക്കും കാരണമാകും. കൃത്യമായി ചികിത്സ ചെയ്യാതിരുന്നാല്‍ ഇത് ശരീരത്തിലെ മിക്ക അവയവങ്ങളുടെയും തകര്‍ച്ചയ്ക്ക് കാരണമായേക്കാം.
കാരണങ്ങള്‍
ഭക്ഷണത്തില്‍ അമിതമായ ഉപ്പിന്റെ ഉപയോഗം രക്തസമ്മര്‍ദത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. മദ്യപാനവും നിരന്തരമായ പുകവലിയും ഇതിനുള്ള കാരണങ്ങളാണ്. വളരെ ചെറുപ്പത്തില്‍ തന്നെ നിങ്ങള്‍ക്ക് രക്തസമ്മര്‍ദം ബാധിച്ചാല്‍, പിന്നീട് നിങ്ങളുടെ അവസ്ഥയെ ഇത് കൂടുതല്‍ മോശമാക്കും. ഇത് ഹൃദയത്തെ ബാധിച്ചേക്കാം.
വൃക്കകളുടെ തകര്‍ച്ചയ്ക്കും രക്തസമ്മര്‍ദം പ്രധാന കാരണമാണ്.