
വുഹാൻ: കോറോണയുടെ പ്രഭവ കേന്ദ്രമെന്ന് അറിയപ്പെടുന്ന വുഹാനിൽ ആയിരങ്ങൾ പങ്കെടുത്ത മ്യൂസിക് ഫെസ്റ്റ്. മാസ്ക് പോലും ധരിക്കാതെയാണ് ഭൂരിപക്ഷം ആളുകളും പരിപാടി കാണാൻ എത്തിയത്.
വുഹാനിൽ രണ്ട് ദിവസങ്ങളിലായി നടന്ന സ്ട്രോബറി മ്യൂസിക് ഫെസ്റ്റിവലിലാണ് ആയിരങ്ങൾ പങ്കെടുത്തത്. മാസ്ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെയും ആളുകൾ രണ്ട് ദിവസവും ആഘോഷമാക്കി.
എന്നാൽ വുഹാൻ നഗരം ഇപ്പോൾ കോവിഡ്മുക്തമാണെന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്.
ചൈനയിലെ ഏറ്റവും വലിയ ഔട്ട്ഡോർ സംഗീതോത്സവമായ സ്ട്രോബറി മ്യൂസിക് ഫെസ്റ്റിവൽ കഴിഞ്ഞ വർഷം കോവിഡ് വ്യാപനം മൂലം നടത്തിയിരുന്നില്ല. വുഹാനിലെ ഗാർഡൻ എക്സ്പോ പാർക്കിലാണ് ഇത്തവണ ആഘോഷം നടന്നത്. ബീജീങിൽ അഞ്ച് ദിവസത്തെ സ്ട്രോബറി മ്യൂസിക് ഫെസ്റ്റിവൽ നടക്കാറുണ്ട്.






