
2016-ലാണ് ടാറ്റ മോട്ടോർസ് ടിയാഗോ വിപണിയിലെത്തിച്ചത്. നാല് വർഷങ്ങൾക്കിപ്പുറം പരിഷ്കരിച്ച ടിയാഗോയെ കഴിഞ്ഞ വർഷം ടാറ്റ മോട്ടോർസ് പുറത്തിറക്കിയിരുന്നു. പുത്തൻ ടിയാഗോയുടെ പ്രധാന ഹൈലൈറ്റ് നിറങ്ങൾ ആണ്. ഹാരിയർ എസ്യുവി തുടക്കം വച്ച ‘ഇംപാക്ട് ഡിസൈൻ 2.0’ ഡിസൈൻ ഭാഷ്യത്തിനനുസരിച്ചാണ് പുതിയ ടിയാഗോ എത്തിയത്.
പിയർസെൻറ് വൈറ്റ്, ഫ്ലേം റെഡ്, പ്യുർ സിൽവർ, ഡേറ്റോണ ഗ്രേ, ടെക്റ്റോണിക് ബ്ലൂ എന്നെ നിറങ്ങളോടൊപ്പം വിക്ടറി യെല്ലോ എന്ന മഞ്ഞ നിറത്തിലും 2020 ടിയാഗോ എത്തിയിരുന്നു. റിപ്പോർട്ട് പ്രകാരം വാങ്ങാനാളില്ലാത്തതിനാൽ ടിയാഗോയുടെ വിക്ടറി യെല്ലോ എന്ന നിറം ടാറ്റ മോട്ടോർസ് പിൻവലിച്ചു. മാത്രമല്ല ടെക്റ്റോണിക് ബ്ലൂ നിറത്തിന് പകരം അരിസോണ ബ്ലൂ നിറത്തിൽ മാത്രമേ ഇനി ടിയാഗോ ലഭ്യമാകൂ എന്നാണ് സൂചന.
ടിയാഗോയുടെ ഹൃദയം 86 എച്ച്പി പവറും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന പെട്രോൾ എൻജിൻ ആണ്. 5-സ്പീഡ് മാന്വൽ, എഎംടി എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ. സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ഫോൺ കൺട്രോളുകൾ, 7-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ആപ്പിൾ കാർപ്ലേയ്, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി, കൂൾഡ് ഗ്ലോവ് ബോക്സ്, റിയർ പാർക്കിംഗ് കാമറ, 15-ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയാണ് ടിയാഗോയിലെ ശ്രദ്ധേയമായ ഫീച്ചറുകൾ.






