
തിരുവനന്തപുരം : കോവിഡ് പരിശോധനക്കുള്ള ഐ സി എം ആറിന്റെ നിർദേശങ്ങൾ പുതുക്കി. ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ് ആയാലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആർടിപിസിആർ കൂടി നടത്തണമെന്ന് നിർദേശിക്കുന്നു. വാക്സിൻ എടുത്തവർ അക്കാര്യവും അറിയിക്കണം.
മറ്റു നിർദേശങ്ങൾ ;
പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളേയുള്ളൂവെങ്കിൽ പരിശോധന നടത്താൻ കഴിഞ്ഞില്ലെങ്കിലും സ്വയം നിരീക്ഷണത്തിൽ പോകണം. ഇത്തരക്കാർ പരമാവധി യാത്രകൾ ഒഴിവാക്കണം.
കൂട്ട പരിശോധനകൾക്ക് ആന്റിജൻ ടെസ്റ്റ് നടത്തിയാലും മതിയാകും
റാപ്പിഡ് ആന്റിജൻ, ആദ്യ ആർടിപിസിആർ പരിശോധനകളിൽ പോസിറ്റീവായാൽ വീണ്ടും ആർടിപിസിആർ നടത്തേണ്ടതില്ല.
ഒരു കോവിഡ് രോഗി രോഗമുക്തി നേടിയ ശേഷം ആശുപത്രിയിൽ നിന്ന് പുറത്തു വരാൻ വീണ്ടും ടെസ്റ്റ് നടത്തേണ്ടതില്ല.
കോവിഡ് സ്ഥിരീകരിച്ചു 10 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞവർക്കു തുടർച്ചയായി 3 ദിവസം പനിയോ മറ്റോ ഇല്ലെങ്കിൽ ആർടിപിസിആർ ഒഴിവാക്കാം.






