
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍. ആലപ്പുഴ സ്വദേശി രാജേന്ദ്രന് നായര്‍ നല്കിയ പരാതിയിലാണ് ആലപ്പുഴ സൗത്ത് പോലീസ് ശ്രീകുമാര്‍ മേനോനെ ഇന്നലെ പാലക്കാട് നിന്ന് അറസ്റ്റു ചെയ്തത്.
സിനിമ നിര്‍മ്മാണത്തിനെന്ന പേരില്‍ ഒരു കോടിയിലേറെ രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 2018 മുതല്‍ പല തവണയായി പണം വാങ്ങിയെന്നാണ് പരാതി. മൂന്നു മാസം മുന്‍പാണ് പരാതി നല്‍കിയതെങ്കിലും ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യം നേടിയതിനാല്‍ അറസ്റ്റ് നീണ്ടുപോകുകയായിരുന്നു. ജാമ്യത്തിന്റെ കാലാവധി കഴിഞ്ഞതോടെയാണ് പോലീസ് ശ്രീകുമാര്‍ മേനോനെ കസ്റ്റഡിയില്‍ എടുത്തത്.
പരാതിക്കാരനില്‍ നിന്ന് പണം വാങ്ങിയ കാര്യം ശ്രീകുമാര്‍ മേനോന് സമ്മതിക്കുന്നുണ്ട്. സിനിമ നിര്‍മ്മാണത്തിനാണ് പണം വാങ്ങിയതെന്നും എന്നാല്‍ അത് ചെലവായി പോയതിനാല്‍ തിരിച്ചുനല്‍കാന്‍ കഴിയില്ലെന്നുമാണ് ശ്രീകുമാര്‍ മേനോന്റെ നിലപാട്.






