തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടി ഓഫ് കുറച്ചതിനെതിരെ നേഴ്സുമാരുടെ പ്രതിഷേധം. പുതിയ ഉത്തരവ് കത്തിച്ചുകൊണ്ടാണ് നേഴ്സുമാര്‍ പ്രതിഷേധിക്കുന്നത്.
ആശുപത്രി സൂപ്രണ്ടാണ് ഡ്യൂട്ടി ക്രമം മാറ്റിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. 10 ദിവസത്തെ കോവിഡ് ഡ്യൂട്ടിക്ക് മൂന്ന് ദിവസം അവധി എന്നതാണ് നിലവിലെ ക്രമം. അതിനു പകരം ആറ് ദിവസം ജോലി ചെയ്താല്‍ ഒരു ദിവസം അവധി എന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.
ജോലി ചെയ്യാം എന്നാൽ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ ആശുപത്രി സൂപ്രണ്ട് തയ്യാറാകുന്നില്ലെന്നും നേഴ്സുമാര്‍ ആരോപിച്ചു. കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്നും നേഴ്സ്മാർ ആവശ്യപ്പെട്ടു.






