
തിരുവനന്തപുരം: ജെഡിഎസിന്റെ മന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതം മാത്യു ടി തോമസും കെ കൃഷ്ണന് കുട്ടിയും പങ്കിടാൻ തീരുമാനം. ജെഡിഎസ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്കി. ഞായറാഴ്ച കേരള ഘടകത്തിന്റെ യോഗത്തിനു ശേഷം അന്തിമ തീരുമാനം അറിയിക്കാനാണ് ദേവഗൗഡയുടെ നിര്‍ദേശം. ആദ്യത്തെ രണ്ടര വര്‍ഷം മാത്യു ടി തോമസിനാണെന്നും സൂചനുണ്ട്.
എല്‍ജെഡിയിലെ മുതിര്‍ന്ന നേതാക്കളായ കെ കൃഷ്ണന് കുട്ടിയും മാത്യു ടി തോമസും മന്ത്രി സ്ഥാനത്തിന് ഒരുപോലെ അർഹരാണ്. എന്നാൽ ഇത്തവണ ഇരുവരേയും പരിഗണിക്കാനാണ് പാർട്ടി തീരുമാനം.






