
ചവറ : തന്റെ ചിത്രത്തോടൊപ്പം റീത്ത് വച്ച സംഭവത്തില്‍ പ്രതികരിച്ച് ആര് എസ് പി നേതാവ് ഷിബു ബേബി ജോണ്‍. റീത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു. സിപിഎം പ്രവര്‍ത്തകരാണ് റീത്ത് വച്ചതെന്ന് ഷിബു സോഷ്യല്‍ മീഡിയ വഴി പറഞ്ഞിരുന്നു. കൊല്ലത്ത് യുഡിഎഫ് ഉറപ്പിച്ചിരുന്ന സീറ്റായിരുന്നു ചവറയിലേത് എന്നാല്‍ അത് ലഭിക്കാത്തത് പ്രവര്‍ത്തകരില്‍ വലിയ നിരാശയുണ്ടാക്കിയിരുന്നു. അതിനു ശേഷമാണ് ഷിബുവിന് റീത്ത് സമര്‍പ്പിച്ചത്. ഷിബുവിന്റെ കുറിപ്പ് ഇങ്ങനെ
രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തില്‍ വിശ്വസിച്ച് കഴിഞ്ഞ 23 വര്‍ഷമായി സജീവ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. അതിനുമുമ്പും ആ രാഷ്ട്രീയത്തിന്റെ അനുഭാവിയാണ്. എന്നാല്‍ പൊതുപ്രവര്‍ത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളു. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരില്‍ ആരെയും മാറ്റിനിര്‍ത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല.
എന്നാല്‍ അതിനപ്പുറം എന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല.






