
തിരുവനന്തപുരം: ഇടതുപ്രവർത്തകർ
തുടർഭരണം ലഭിച്ചതിന്റെ സന്തോഷം
വെള്ളിയാഴ്ച രാത്രി ദീപം തെളിച്ച് ആഘോഷിച്ചപ്പോൾ, കയ്യിൽ ദീപമേന്തി നിൽക്കുന്ന ചിത്രം പങ്കുവച്ച് ബിജെപിയുടെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ ഒ. രാജഗോപാൽ.
എൽഡിഎഫിന്റെ വിജയാഘോഷം നടക്കുമ്പോൾ തന്നെ ദീപം തെളിച്ച ചിത്രം പങ്കുവച്ചത് സൈബർ ഇടങ്ങളില്‍ ഒരു വിഭാഗം ആഘോഷിക്കുകയാണ്.
ബംഗാളിലെ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. #bengalvoilence #saveBengal എന്നീ ഹാഷ്ടാഗും അദ്ദേഹം ഒപ്പം ചേർത്തു. എന്നാൽ ബിജെപി ഇത്തരത്തിലൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലന്ന് അണികള്‍ കമന്റ് ബോക്സിൽ പറയുന്നു.






