
ന്യുഡല്‍ഹി: കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനു ഡിഫന്‍സ് റിസേര്‍ച് ആന്റ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത ആന്റി-കോവിഡ് മരുന്നിന് അടിയന്തര ഉപയോഗത്തിന് അനുമതിയായി. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ ആണ് അനുമതി നല്‍കിയത്. ഇന്ത്യയുടെ സൈനികസംബന്ധിയായ സാങ്കേതികവിദ്യാ വികാസത്തിന്റെ ചുമതലയുള്ള ഗവേഷണസ്ഥാപനമാണ് ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ.
ഡിആര്‍ഡിഒ ലാബും ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറീസും ചേര്‍ന്നാണ് 2-deoxy-D-glucose (2-DG) എന്ന മരുന്ന് വികസിപ്പിച്ചെടുത്ത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പ്രതിദിനം ആയിരക്കണക്കിന് രോഗികള്‍ മരിച്ചുവീഴുന്ന സാഹചര്യത്തിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത്.
ഈ മരുന്നിന്റെ ഒരു ചെറുകണിക കൊണ്ടുപോലും കോവിഡ് രോഗികള്‍ക്ക് അതിവേഗം രോഗമുക്തി ലഭിക്കുമെന്നും ഓക്സിജന്‍ അനുബന്ധമായി നല്‍കുന്നത് കുറയ്ക്കാന്‍ കഴിയുമെന്നും ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ മരുന്ന് നല്കിയ രോഗികളില്‍ വലിയൊരു വിഭാഗത്തിനും പിന്നീട് നടത്തിയ ആര്.ടി.-പി.സി.ആര് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ ഓക്സിജനും മരുന്നിനും മറ്റ് അത്യാവശ്യ വസ്തുക്കള്‍ക്കും ക്ഷാമം നേരിടുന്നുണ്ട. ഇത് പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായാണ് പരിശ്രമിക്കുന്നത്.






