
ന്യൂഡല്‍ഹി : കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിച്ച് കേന്ദ്രം. വിരമിച്ച 400 ഡോക്ടര്‍മാരെയാണ് താത്ക്കാലികമായി കൊവിഡ് ഡ്യൂട്ടിക്ക് വേണ്ടി നിയമിക്കുന്നത്.
2017 നും 2021 നും ഇടയില്‍ വിരമിച്ച ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കുക. പതിനൊന്ന് മാനത്തേയ്ക്ക് കോണ്‍ട്രാക്ട് സ്റ്റാഫുകളായാണ് നിയമിക്കുന്നത്. ഇത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം കേന്ദ്രസേനയുടെ മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ജനറലിന് ഉത്തരവ് നല്‍കിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.






