
2021 NVX സ്കൂട്ടർ മലേഷ്യൻ വിപണിയിൽ പുറത്തിറക്കി ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. സ്റ്റാൻഡേർഡ്, ABS എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്കൂട്ടർ എത്തുന്നത്.മെലിഞ്ഞതും അഗ്രസ്സീവുമായ ഡിസൈൻ ലൈനുകൾ പുതിയ NVX -ന് ലഭിക്കുന്നു. പൂർണ്ണ എൽഇഡി ലൈറ്റുകളും മെലിഞ്ഞതും ഷാർപ്പുമായ സ്കൾപ്റ്റഡ് ബോഡി ലൈനുകൾ പ്രത്യേകതകളാണ്.
ഫ്ലോർബോർഡും, പില്യൺ സീറ്റും അല്പം ഉയർത്തി. ചുറ്റുമുള്ള സ്പോർടി ബോഡി പാനലുകളും സ്റ്റൈൽ വർദ്ധിപ്പിക്കുന്നു. പൂർണ്ണമായും ബ്ലാക്ക്ഔട്ട് ചെയ്ത ആറ്-സ്പോക്ക് അലോയികൾ ലഭിക്കുന്നു. കൂടാതെ ബ്ലാക്ക് നിറത്തിലുള്ള എക്സ്ഹോസ്റ്റും സ്കൂട്ടറിന് വ്യത്യസ്ത ലുക്ക് നൽകുന്നു. എൽഇഡി ലൈറ്റുകൾ, ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, കീലെസ് സ്റ്റാർട്ട്, 12V DC ഔട്ട്ലെറ്റ്, പൂർണ്ണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റഡ് സാങ്കേതികവിദ്യ തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു.
വെഹിക്കിൾ ഹെൽത്ത് ചെക്ക്, വാഹനത്തിന്റെ അവസാന ലൊക്കേഷൻ തിരിച്ചറിയുക, ഇന്ധന ഉപഭോഗം, സർവ്വീസ് റിമൈൻഡർ, തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാനായി യമഹയുടെ വൈ-കണക്റ്റ് സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുമായി ഇത് ജോടിയാക്കാം. സ്കൂട്ടറിൽ 155 സിസി ലിക്വിഡ്-കൂൾഡ് VVA എഞ്ചിൻ ലഭിക്കുന്നു. ഇത് 8000 rpm -ൽ 15.19 bhp പവർ, 9000 rpm -ൽ 13.9 Nm ടോർക്ക് എന്നിവ പുറപ്പെടുവിക്കുന്നു. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു സ്വിംഗാർമും സസ്പെൻഷൻ ഡ്യൂട്ടികൾ ചെയ്യുന്നു. 5.5 ലിറ്ററാണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി. ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യാൻ മുൻവശത്ത് 230 mm ഡിസ്ക് ബ്രേക്കും പിൻവശത്ത് ഒരു ഡ്രം യൂണിറ്റും ഉണ്ട്. റെഡ്, സിയാൻ എന്നീ രണ്ട് കളർ ഓപ്ഷനുകൾ സ്റ്റാൻഡേർഡ് NVX ലഭിക്കും. ABS വേരിയൻറ് പ്ലാറ്റിനം SE, GP ബ്ലൂ നിറങ്ങളിൽ ലഭ്യമാണ്. വാഹനം ഇന്ത്യയിൽ വിപണിയിൽ അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.






