
കഴിഞ്ഞ വർഷമാണ് പബ്ജി അടക്കമുള്ള ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. ഇൻഫൊർമേഷൻ ആന്റ് ടെക്നോളജി മന്ത്രാലയമാണ് ഐടി ആക്ട് 2009-ലെ സെക്ഷൻ 69A പ്രകാരം നിരോധനം ഏർപ്പെടുത്തിയത്. പബ്ജി ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പബ്ജിയുടെ അതെ ശൈലിയിൽ ഇന്ത്യയ്ക്കായി 'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ' എന്ന പുത്തൻ ഗെയിം എത്തുന്നു. ദക്ഷിണ കൊറിയൻ കമ്പനിയായ ക്രാഫ്റ്റൺ ആണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിമിന്റെ വരവ് പ്രഖ്യാപിച്ചത്. പബ്ജിയുടെ പിന്നിൽ പ്രവർത്തിക്കുന്നതും ഇതേ കമ്പനിയാണ്.
AAA മൾട്ടി പ്ലെയർ ഗെയിമിംഗ് എക്സ്പീരിയൻസ് നൽകുന്ന ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയതാണെന്നാണ് ക്രാഫ്റ്റണിൻ്റെ അവകാശവാദം. പുത്തൻ ഗെയിമിന്റെ ലോഗോ ഇന്ത്യൻ ത്രിവർണത്തിൽ അവതരിപ്പിച്ചാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എത്തുന്നത്. മാത്രമല്ല, പ്രാദേശിക ആവശ്യങ്ങളും, വികാരങ്ങളും മാനിച്ച് തയ്യാറാക്കിയിരിക്കുന്ന ഈ ഗെയിമിലെ കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിലും പശ്ചാത്തലത്തിലും ഇന്ത്യൻ ടച് ലഭിച്ചേക്കും. പുത്തൻ ഗെയിമിങ് പ്രീ-രെജിസ്ട്രേഷൻ ഗെയിമിന്റെ ആരംഭിക്കും എന്നും ക്രാഫ്റ്റൺ വ്യക്തമാക്കി. അതെ സമയം എന്നാണ് ലോഞ്ച് എന്ന് വെളിപ്പെടുത്തിയിട്ടില്ല.






