ഹോണറിന്റെ പുതിയ ടാബായ ടാബ് എക്സ്7, ലാപ്ടോപ്പുകളായ ഹോണർ മാജിക്ബുക്ക് എക്സ്14, മാജിക്ബുക്ക് എക്സ്15 എന്നിവ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ഒരൊറ്റ കോൺഫിഗറേഷനിലും ഒരു നിറത്തിലും മാത്രമാണ് ഹോണർ ടാബ് എക്സ്7 ലഭ്യമാവുക. ടാബ്ലെറ്റിൽ എൽടിഇ പതിപ്പും ഉണ്ട്. ഒക്ടാ കോർ മീഡിയടെക് എസ്ഒസിയുടെ കരുത്തിലാണ് ഹോണർ ടാബ് എക്സ്7 പ്രവർത്തിക്കുന്നത്. 8 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയും ഇതിലുണ്ട്. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്.
1,280x800 പിക്സൽ റെസല്യൂഷൻ, 300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 189 പിപി പിക്സൽ ഡെൻസിറ്റി എന്നിവയുള്ള ടാബ് എക്സ്7ന് 8 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേയാണ് ഉള്ളത്. ഹോണർ ടാബ് എക്സ്7 പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 10 ബേസ്ഡ് മാജിക് യുഐ 4.0ലാണ്. മൈക്രോ എസ്ഡി കാർഡ് വഴി എക്സ്പാൻഡ് ചെയ്യാൻ കഴിയുള്ള സ്റ്റോറേജുള്ള ടാബിന് 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുണ്ട്. പിന്നിൽ 5 മെഗാപിക്സൽ സെൻസറും മുൻവശത്ത് 2 മെഗാപിക്സൽ സെൻസറുമായിട്ടാണ് ഈ ടാബ് വരുന്നത്. ഒക്ടാ കോർ മീഡിയടെക് ഹെലിയോ പി22ടി (എംടി 8768 ടി) എസ്ഒസിയാണ് കരുത്ത നൽകുന്നത്.
ഹോണർ മാജിക്ബുക്ക് എക്സ്14, മാജിക്ബുക്ക് എക്സ്15 ലാപ്ടോപ്പ് മോഡലുകൾക്ക് ഏകദേശം സമാന സവിശേഷതകളാണ് ഉള്ളത്. എക്സ്14ന് ഫുൾ എച്ച്ഡി റെസല്യൂഷനോടുകൂടിയ 14 ഇഞ്ച് ഡിസ്പ്ലേയാണ് ലഭിക്കുന്നത്. എക്സ്15ന് 15.6 ഇഞ്ച് സ്ക്രീനും ഫുൾ എച്ച്ഡി ഡിസ്പ്ലേയുമാണ് ഉള്ളത്. ഈ ഡിവൈസുകളിൽ 10th ജനറേഷൻ ഇന്റൽ കോർ ഐ 5-10210 യു സിപിയു ആണ് ഉള്ളത്. 16 ജിബി റാം വരെയാണ് മാജിക്ബുക്ക് എക്സ്14ൽ ഉള്ളത്. 512 ജിബി വരെ സ്റ്റോറേജും ഇതിൽ ഉണ്ട്. 56Whr ബാറ്ററിയും മാജിക്ബുക്ക് എക്സ്15 ന് 42Whr ബാറ്ററിയും ഹോണർ മാജിക്ബുക്ക് എക്സ്14 ലാപ്ടോപ്പിൽ ലഭിക്കുന്നു.






