
ദുബായ് : ഇന്ത്യക്ക് പുറമെ നാല് രാജ്യങ്ങള്‍ക്ക് കൂടി യാത്രാവിലക്കേര്‍പ്പെടുത്തി യുഎഇ. ബുധനാഴ്ട അര്‍ദ്ധരാത്രി മുതല്‍ നേപ്പാള്‍, ശ്രീലങ്ക, പാകിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനം നിരോധിക്കുമെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ വഴി യു എഇയിലേക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയാകും. കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിലാണ് രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.






