
പരവൂർ : വാട്സാപ്പിൽ വന്ന വ്യാജ സന്ദേശത്തെ തുടർന്ന് പൂതക്കുളം കലയ്ക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ അഞ്ഞൂറിലേറെ പേർ വാക്‌സിൻ എടുക്കാൻ തടിച്ചു കൂടി. 150 പേർക്ക് കുത്തിവെപ്പെടുക്കുന്നതോടെ വാക്സിൻ തീർന്നുപോകുമെന്ന വാട്സാപ്പിലൂടെ പ്രചരിച്ച സന്ദേശം കണ്ടാണ് ആളുകൾ എത്തിയത്.
പൂതക്കുളത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. പഞ്ചായത്ത് പൂർണമായും അടച്ചിട്ടിരിക്കുകയാണ്.
ആളുകൾ കൂട്ടം കൂടിയതോടെ വാക്സിനെടുക്കുന്നതിനൊപ്പം തിരക്ക് നിയന്ത്രിക്കാനും ജീവനക്കാർ പണിപ്പെട്ടു. എത്തിയവരിൽ 164 പേർക്ക് വാക്‌സിൻ നൽകി. ബാക്കി ഉള്ളവർക്ക് ഫോൺ നമ്പർ നൽകിയ ശേഷം തിരികെ അയച്ചു.
രണ്ടാംഡോസെടുക്കാനാണ് ആളുകൾ തിരക്കുകൂട്ടിയത്. ഇവിടെ കഴിഞ്ഞദിവസം 129 പേർക്ക് ആർ.ടി.പി.സി.ആർ.പരിശോധന നടത്തിയതിൽ 52 പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു.






