ഗോക്യുഐഐ വൈറ്റൽ 4 ഫിറ്റ്നസ് ബാൻഡ് ഇന്ത്യൻ വിപണിയിൽ എത്തി. പുതിയ ഗോക്യുഐഐ വൈറ്റൽ 4 സ്മാർട്ബാൻഡിന് ഇന്ത്യയിൽ 4,999 രൂപയാണ് വില എന്നാണ് റിപ്പോർട്ട്. ആമസോൺ, ഗോക്യുഐഐ ഓൺലൈൻ സ്റ്റോറുകളിൽ വിൽപ്പനയ്ക്കായി ഈ സ്മാർട്ബാൻഡ് ലഭ്യമാക്കിയിട്ടുണ്ട്. ബ്ലാക്ക്, പർപ്പിൾ, റെഡ് സിലിക്കൺ തുടങ്ങിയ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ബാൻഡ് വാങ്ങാം.
ഗോക്യുഐഐ അപ്ലിക്കേഷനുമായി ആണ് പുതിയ ഗോക്യുഐഐ വൈറ്റൽ 4 സ്മാർട്ബാൻഡ് വരുന്നത്. രക്തചംക്രമണം, സംയോജിത പൾസ് ഓക്സിമീറ്റർ (SpO2), തത്സമയ ഹൃദയമിടിപ്പ് മോണിറ്റർ, രക്തസമ്മർദ്ദം, രക്തത്തിലെ ഗ്ലൂക്കോസ് അളവ് എന്നിവ അളക്കാം സാധിക്കും. സൈക്ലിംഗ്, വോളിബോൾ, ടെന്നീസ്, ടേബിൾ ടെന്നീസ്, ഓട്ടം, വ്യായാമം, നൃത്തം, ബാസ്കറ്റ് ബോൾ, ക്രിക്കറ്റ്, യോഗ, വിശ്രമം, സിറ്റപ്പുകൾ, സോക്കർ, ക്ലൈംബിംഗ്, എയ്റോബിക്സ്, ജമ്പിംഗ് റോപ്പ് എന്നിങ്ങനെ 17 വ്യായാമ മോഡുകൾ ലഭ്യമാണ്.
120x120 പിക്സൽ റെസല്യൂഷനോടുകൂടിയ ഒരു അമോലെഡ് കളർ ഡിസ്പ്ലേ ഗോക്യുഐഐ വൈറ്റൽ 4ൽ ഉണ്ട്. ഐപി 68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് ഉണ്ട്. മ്യൂസിക് ഫൈൻഡർ, ഫോൺ ഫൈൻഡർ, സന്ദേശങ്ങൾ, കോളുകൾ, ചാറ്റ് അപ്ലിക്കേഷനുകൾ എന്നിവയ്ക്കുള്ള നോട്ടിഫിക്കേഷനുകളും ലഭിക്കും.






