ഗൂഗിൾ സെർച്ച് സേവനങ്ങളിൽ പുതിയ അപ്ഡേയ്റ്റുകൾ എത്തി. പുതിയ അപ്ഡേയ്റ്റുകളിൽ കൊവിഡ്-19 വാക്സിൻ, രജിസ്ട്രേഷൻ തുടങ്ങിയ സംബന്ധിച്ച് കൂടുതൽ വ്യക്തതയുള്ള വിവരങ്ങൾ ലഭ്യമാണെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഒഴിവുള്ള ഹോസ്പിറ്റൽ ബെഡുകൾ, ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യത തുടങ്ങിയ സംബന്ധിച്ച വിവരങ്ങൾ ഗൂഗിളിന്റെ മറ്റൊരു സേവനമായ മാപ്സിൽ കൃത്യമായി പുതിയ അപ്ഡേറ്റിൽ നൽകിയിട്ടുണ്ട്.
ചാരിറ്റീസ് എയ്ഡ് ഫൗണ്ടേഷൻ ഇന്ത്യ, ഗിവ് ഇന്ത്യ, ഗൂഞ്ജ്, യുണൈറ്റഡ് വേ ഓഫ് മുംബൈ തുടങ്ങിയ ലാഭേച്ച ഇല്ലാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ ഗൂഗിൾ സഹായിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കോവിഡ് -19 വാക്സിനായി രജിസ്റ്റർ ചെയ്യാൻ ജനങ്ങളെ അനുവദിക്കുന്ന സർക്കാറിന്റെ കോവിൻ പോർട്ടലിലേക്കുള്ള ലിങ്കും സെർച്ച് റിസൾട്ടിലുണ്ടാവും.
കൊവിഡ് ട്രീറ്റ്മെന്റ്, കൊവിഡ് വാക്സിൻ, കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ തുടങ്ങിയ കൊറോണ വൈറസുമായി ബന്ധപ്പെട്ട പൊതുവായ സെർച്ചുകൾക്ക് രജിസ്ട്രേഷനെക്കുറിച്ചുള്ള വിവരങ്ങളും വാക്സിൻ സുരക്ഷ, ഫലപ്രാപ്തി, പാർശ്വഫലങ്ങൾ എന്നിവയെക്കുറിച്ചുള്ള അപ്ഡേറ്റുകൾ കാണിക്കുന്ന വ്യത്യസ്ത പാനലുകൾ പ്രത്യക്ഷപ്പെടുമെന്നാണ് സൂചന. ഗൂഗിൾ സെർച്ചിൽ പ്രിവൻഷൻ & ട്രീറ്റ്മെൻറ് ടാബിന് കീഴിലുള്ള പ്രതിരോധം, സ്വയം പരിചരണം, മാരകമായ അണുബാധയ്ക്കുള്ള ചികിത്സ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായേക്കും.






