കോവിഡ് 19 രൂക്ഷമായ സമയം മുതല്‍ ലോകത്തിന് വേണ്ടി രാപകലില്ലാതെ പ്രവര്‍ത്തിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇപ്പോഴും ആ പ്രവര്‍ത്തനം അവര്‍ തുടരുകയാണ്. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിയ്ക്കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരും നിയമപാലകരും തങ്ങളുടെ കര്‍മ്മ മേഖലയില്‍ സജീവമാണ്. രോഗികള്‍ക്ക് വേണ്ട എല്ലാ പിന്തുണയും നല്കി ആരോഗ്യപ്രവര്‍ത്തകര്‍ കൂടെയുണ്ട്. പാട്ട് പാടിയും നൃത്തം ചെയ്തുമൊക്കെ രോഗികളുടെ മാനസിക ഉല്ലാസത്തിന് പ്രാധാന്യം നല്‍കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍.
ഡോ. മോണിക്ക ലന്‍ഗെഹ് എന്ന ഡോക്ടര്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി ഡോക്ടറോട് ഏതെങ്കിലും ഒരു പാട്ട് വയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. ഡോക്ടര്‍ പാട്ട് വച്ചു കൊടുക്കുകയും പെണ്‍കുട്ടി സന്തോഷത്തോടെ സംഗീതം ആസ്വദിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. 'ലവ് യൂ സിന്ദഗി...' എന്ന ഗാനമാണ് പെണ്‍കുട്ടിയ്ക്ക് വേണ്ടി ഡോക്ടര്‍ വെച്ചു നല്‍കിയത്.
''അവള്‍ക്ക് 30 വയസ് പ്രായമേ ഉള്ളൂ. ഐസിയു കിടക്ക കിട്ടാത്തതിനാല്‍ കോവിഡ് എമര്‍ജന്‍സി വിഭാഗത്തില്‍ കഴിഞ്ഞ 10 ദിവസമായി ഞങ്ങള്‍ അവളെ പരിചരിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവള് കഴിയുന്നത്. നല്ല മനക്കരുത്തുള്ള ശക്തയായ സ്ത്രീയാണ് അവള്. പാട്ട് വയ്ക്കാമോ എന്ന് എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു. പാഠം : പ്രതീക്ഷ ഒരിക്കലും കൈവിടരുത് '' - എന്ന് കുറിച്ചു കൊണ്ടാണ് വീഡിയോ ഡോക്ടര്‍ പങ്കുവെച്ചത്.

Comments