ദമ്മാം: കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യക്ക് കൈത്താങ്ങാകാൻ വീണ്ടും സൗദി അറേബ്യ. ഇന്ത്യയിലേക്ക് 160 ടൺ ദ്രാവക ഓക്സിജൻ കൂടി ഇന്ത്യയിലേക്കയക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ.
ഇന്ത്യയിൽ ഓക്സിജൻ ലഭ്യത കുറഞ്ഞതിനാൽ കോവിഡ് രോഗികൾ പ്രയാസപ്പെടുന്ന സാഹചര്യം പരിഗണിച്ചാണിത്. കഴിഞ്ഞമാസം അദാനി ഗ്രൂപ്പും ലിൻഡെ കമ്പനിയുമായി സഹകരിച്ച് സൗദിയിൽ നിന്നും 80 മെട്രിക് ടൺ ദ്രാവക ഓക്സിജൻ ഇന്ത്യയിലേക്ക് കയറ്റിയയച്ചിരുന്നു.
ഇന്ത്യയിലേക്ക് അയക്കാനുള്ള ഓക്സിജന്റെ ഉൽപാദനം ദമ്മാമിലെ ഫാക്ടറിയിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് അൽ അറബിയ ചാനൽ റിപ്പോർട്ട് ചെയ്തു.






