നോർത്ത് അമേരിക്കൻ വിപണിയിലെ 790 അഡ്വഞ്ചർ മോഡലുകൾ കെടിഎം തിരിച്ചുവിളിച്ചു. ഫ്രണ്ട് ബ്രേക്കുകളിലെ പ്രശ്നത്തെത്തുടർന്നാണ് തിരിച്ചുവിളിച്ചതെന്നാണ് റിപ്പോർട്ട്. 790 അഡ്വഞ്ചർ (2019-2020), 790 അഡ്വഞ്ചർ R (2019-2020), 790 അഡ്വഞ്ചർ R റാലി (2020) മോഡലുകൾ ഇതിൽ ഉൾപ്പെടുന്നു. ചില മോഡലുകളിൽ ഫ്രണ്ട് ബ്രേക്ക് മാസ്റ്റർ സിലിണ്ടർ പിസ്റ്റൺ റിട്ടേൺ സ്പ്രിംഗ് വളരെ ദുർബലമായിരിക്കാം എന്നതാണ് തിരിച്ചുവിളിക്കാൻ കാരണം.
തെറ്റായ ഘടകം നൽകിയത് സ്പാനിഷ് ബ്രേക്ക് നിർമ്മാതാക്കളായ ജെ ജുവാൻ ആണെന്നാണ് കമ്പനി പറയുന്നു, ഉടമകൾക്ക് മെയ് 21 മുതൽ തിരിച്ചുവിളിക്കൽ അറിയിപ്പുകൾ നൽകുമെന്നാണ് റിപ്പോർട്ട്. തകരാറുകൾ സൗജന്യമായി പരിഹരിക്കുമെന്നും MY2021 -ൽ ഒരു പുതിയ സ്പ്രിംഗ് ഉപയോഗിക്കുകയും ചെയ്യും എന്ന് നിർമ്മാതാക്കൾ പറയുന്നു.
ഈ വർഷം ആദ്യം കെടിഎം അമേരിക്ക 790 അഡ്വഞ്ചർ, 790 അഡ്വഞ്ചർ R മോട്ടോർസൈക്കിളുകൾ പിൻ ബ്രേക്കുകളുടെ തകരാർ മൂലം തിരിച്ചുവിളിച്ചിരുന്നു. ഒരേ 799 സിസി LC8c പാരലൽ ട്വിൻ എഞ്ചിനാണ് 790 അഡ്വഞ്ചർ, 790 അഡ്വഞ്ചർ R എന്നിവയിൽ. ഈ എഞ്ചിൻ കെടിഎം 790 ഡ്യൂക്കിലും ലഭിക്കുന്നു.






